ന്യൂഡൽഹി: രാജ്യത്തെ മാവോയിസ്റ്റ്ബാധിത ജില്ലകളുടെ എണ്ണം എട്ടിൽനിന്ന് ഏഴായി കുറഞ്ഞതായി കേന്ദ്ര സർക്കാർ.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ അവലോകന റിപ്പോർട്ടിലാണ് മാവോയിസ്റ്റ് ബാധിത പ്രദേശങ്ങൾ കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്.
പുതിയ പട്ടിക പ്രകാരം ഛത്തീസ്ഗഡിലെ ബിജാപുർ, നാരായൺപുർ, സുക്മ, കാങ്കർ, ദന്തേവാഡ; ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭൂം, ഒഡീഷയിലെ കാണ്ഡമാൽ എന്നിവയാണ് മാവോയിസ്റ്റ് ബാധിത ജില്ലകൾ.